video
play-sharp-fill

ആറ് വയസ്സുകാരനെ കെഎസ്ആര്‍ടിസി ബസ്സിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; കുട്ടിയെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍; ചോദ്യം ചെയ്യലില്‍ അഞ്ച് കുട്ടികളുടെ അമ്മയായ ഇവര്‍ക്ക് എല്ലാ കുട്ടികളെയും വളര്‍ത്താന്‍ കഴിവില്ലെന്ന് മറുപടി; നേരത്തെ ബാലമന്ദിരത്തിലായിരുന്ന കുട്ടി അവിടെ നിന്നും ഓടിപ്പോന്നത് അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം കഴിയാന്‍

Spread the love

സ്വന്തം ലേഖകന്‍

കോലഞ്ചേരി: മഴുവന്നൂര്‍ തട്ടാംമുകളില്‍ സ്വന്തം കുഞ്ഞിനെ അമ്മ കെ.എസ്.ആര്‍.ടി.സി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആണ്‍കുട്ടിയെയാണ് ഇവര്‍ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബസിനടിയുലേക്ക് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പിച്ചു.

അഞ്ച് കുട്ടികളുള്ള ഇവര്‍ക്ക് കുട്ടിയെ വളര്‍ത്താന്‍ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് വാടകവീട്ടില്‍ താമസിക്കുന്ന കുടുംബമാണ് ഇവരുടേത്. കോവിഡ് കാലമായതിനാല്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ബാലമന്ദിരത്തിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. അവിടെ നിന്നും ഓടിപ്പോന്നത് അമ്മയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കൊപ്പവും കഴിയണം എന്ന ആഗ്രഹത്തിന്റെ പുറത്താണ്. എന്നാല്‍ ആറുവയസ്സുകാരനെ കൂടി കൂടെ നിര്‍ത്തി വളര്‍ത്താന്‍ ഇവര്‍ക്ക് സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

കുട്ടികളെ സാമൂഹിക നീതി വകുപ്പിന് കൈമാറുമെന്നാണ് പ്രാഥമിക വിവരം. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.