പാർട്ടിയുടെ അമരത്ത് കോടിയേരി തന്നെ; പകരക്കാരൻ വേണ്ടന്ന് സിപിഎം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പാർട്ടിയുടെ അമരത്ത് കോടിയേരി തന്നെ പകരക്കാരൻ വേണ്ടന്ന സി.പി.എം. ചികിത്സയുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിച്ച പാർട്ടി സെക്രട്ടറിയ്ക്ക് പകരം ആര് ആ സ്ഥാനത്തേയ്ക്ക് വരുമെന്ന് ചർച്ചയ്ക്ക് വിരാമിട്ട്് ആരെയും നിയമിക്കുന്നില്ലെന്നും നിലവിലെ സംവിധാനം മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ചു. കോടിയേരിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പകരം ആർക്കും സെക്രട്ടറിയുടെ ചുമതല നൽകില്ല.
കോടിയേരിക്കു പകരം പുതിയ സെക്രട്ടറിയെത്തുന്നുവെന്ന വാർത്തകൾ സിപിഎം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ആർക്കും പ്രത്യേക ചുമതല നൽകില്ല. പാർട്ടി സെന്റർ ഒരുമിച്ച് പ്രവർത്തിക്കും. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കുമെന്നും പാർട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദൻ യോഗത്തിനു മുൻപു പറഞ്ഞിരുന്നു. അമേരിക്കയിൽ ചികിത്സ നടത്തിയ കോടിയേരിക്കു തുടർചികിത്സയ്ക്കായി വീണ്ടും അവിടേക്കു പോകേണ്ടി വരും. എന്നാൽ, എത്രനാൾ അവധി വേണമെന്ന കാര്യം കോടിയേരി വ്യക്തമാക്കിയിട്ടില്ല. കോടിയേരിയെ സെക്രട്ടറിസ്ഥാനത്തു നിലനിർത്തിക്കൊണ്ട് പാർട്ടിയുടെ ദൈനംദിന കാരങ്ങളുടെ ചുതല പാർട്ടി സെൻററിൽ ലഭ്യമായ നേതാക്കൾ വഹിക്കുമെന്നാണ് കരുതുന്നത്.