കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയവരുടെ കാറിൻ്റെ ചില്ല് തകർത്ത് പണം കവർന്നു; പത്തനംതിട്ട സ്വദേശിയുടെ അയ്യായിരം രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്

Spread the love

തൃശ്ശൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിയ പത്തനംതിട്ട കാരിതോട്ട സ്വദേശി അമരേഷ് ഭവനിൽ പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വടക്കെ നടയിൽ ക്ഷേത്ര മൈതാനിയിലാണ് കാർ നിറുത്തിയിട്ടിരുന്നത്.

അയ്യായിരം രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പ്രസന്നകുമാർ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group