
തല അറുത്തുവെച്ചാലും കുലുങ്ങാത്ത കഠിനഹൃദയരുടെ മുന്നില്‍ ലതിക തല മുണ്ഡനം ചെയ്തിട്ട് കാര്യമുണ്ടോയെന്ന് കോടിയേരി; വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരുവില്‍ തല മുണ്ഡനം ചെയ്തത് വിശാലഹൃദയരായ സഖാക്കള്‍ കണ്ടില്ലേയെന്ന് സോഷ്യല്‍മീഡിയ; ലതികാ സുഭാഷിന്റെ മൊട്ടയടി പ്രചരണ ആയുധമാക്കിയ സഖാക്കള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വിഷയത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മക്കള്‍ക്ക് നീതി ലഭിക്കാന്‍ പോരാടുന്ന വാളയാറിലെ അമ്മ തെരുവില്‍ തലമുണ്ഡനം ചെയ്തത് വിശാല ഹൃദയരായ സഖാക്കള്‍ കണ്ടില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി മുരളീധരന്റെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു. കരുത്തനെങ്കില്‍ മുരളി എം.പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാദ്ധ്യത സുരേന്ദ്രനില്ല. ആണ്‍ സുരേന്ദ്രന്‍ മതി പെണ്‍ സുരേന്ദ്രന്‍ വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനമെന്നുംം കോടിയേരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
