
സ്വന്തം ലേഖകൻ
ബിജെപിയ്ക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാര്‍ക്കുള്ള ആശ്വാസ നടപടികള്‍ കേന്ദ്രം വേണ്ടെന്ന് വയക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ബിജെപിയ്ക്ക് ബദല്‍ ഇടതുപക്ഷമാണെന്നും കോൺഗ്രസിന് ഉൾക്കാഴ്ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ ശിബിരിലൂടെ കോൺഗ്രസിന് നയപരമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല, വെള്ളത്തിൽ വച്ച ഉപ്പ് പോലെയാണ് കോൺഗ്രസ്. കോൺഗ്രസിനെ കൊണ്ട് ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യാനേ സാധിക്കുളളു എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.