എം.സി റോഡിൽ കോടിമത നാലുവരി പാതയിൽ കാറുകൾ കൂട്ടിയിച്ചു; അപകടത്തിൽപെട്ട കാറിന്റെ പിൻചക്രം ഒടിഞ്ഞു തെറിച്ചു; മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത നാലുവരിപാതയിൽ നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 3.15ഓടെ നാലുവരിപാതയിൽ ഹോട്ടൽ വിൻസർ കാസിലിന്റെ മുന്നിലായിരുന്നു അപകടം.
വിൻസർ കാസിൽ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്ന കാറിന്റെ വലതുഭാഗത്താണ് മറ്റൊരു കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടിയേറ്റ കാറിന്റെ പിൻചക്രങ്ങൾ ഒടിഞ്ഞുതെറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലിൽനിന്ന് ഇറങ്ങിവന്ന കാർ ഓടിച്ചിരുന്നത് രണ്ട് യുവതികളായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടം കറങ്ങിയ കാറിനുള്ളിൽ ഉണ്ടായിരുന്ന ഇവർക്ക് നിസ്സാര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെതുടർന്ന് 20മിനിറ്റോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് എത്തിയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.