video
play-sharp-fill

സീരിയൽ നടിയെ കോടതിയിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം: അഭിഭാഷക ഇടപെട്ടു: പോലീസ് എത്തി

Spread the love

ഡൽഹി: സുപ്രീം കോടതിയില്‍ വച്ച്‌ താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി സീരിയല്‍ നടി നിമ്രത് കൗർ അലുവാലിയ.
പത്തൊൻപതാം വയസിലുണ്ടായ അനുഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴാണ് ദുരനുഭവമുണ്ടായത്.

അപരിചനായ യുവാവാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും താരം വ്യക്തമാക്കി.
ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗർ അലുവാലിയ. ഒരുചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താൻ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറയുന്നത്.

സുപ്രീംകോടതി വളപ്പില്‍ നിന്നപ്പോള്‍ ആരോതന്റെ നിതംബത്തില്‍ പിടിച്ചതായി തോന്നിയെന്ന് താരം പറയുന്നു. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവർത്തിച്ചു. തുടർന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാൻ ശ്രമിച്ചു എന്നും താരം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയുടെ വാക്കുകള്‍ ഇങ്ങനെ:
“എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഞാൻ എന്നൊരാള്‍ അവിടെ ഉണ്ടെന്ന് പോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു.”

“അപ്പോള്‍ ആരോ എന്റെ കൈയ്യില്‍ തൊടുന്നതായി തോന്നി. അയാള്‍ തന്നെയായിരുന്നു അത്. ഞാൻ നീങ്ങി നിന്നപ്പോള്‍ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തില്‍ വീണ്ടും സ്പർശിക്കാൻ തുടങ്ങി. ഞാൻ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാൻ തുടങ്ങി. ഒരു മുതിർന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു.

ഉണ്ടെന്ന് തലയാട്ടിയപ്പോള്‍, അവർ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിളിച്ച്‌ വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാൻ നന്ദി പറഞ്ഞു. സുപ്രീം കോടതിയില്‍ ആയതിനാല്‍ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു” എന്നാണ് നിമ്രത് കൗർ അലുവാലിയ പറയുന്നത്