video
play-sharp-fill

കൊടകരകുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിൽ നിന്നും ഒളിച്ചോടി കെ.സുരേന്ദ്രൻ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് നിലപാട്

കൊടകരകുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിൽ നിന്നും ഒളിച്ചോടി കെ.സുരേന്ദ്രൻ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് നിലപാട്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്വേഷണ സംഘത്തിൽ നിന്നും ഒളിച്ചോടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണ സംഘം ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇപ്പോൾ സുരേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ഈ നോട്ടീസിനോടു പ്രതികരിക്കാനില്ലെന്നാണ് ഇപ്പോൾ സുരേന്ദ്രൻ സ്വീകരിച്ചിരിക്കുന്ന നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂട്ടി നിശ്ചയിച്ച പാർട്ടി സംസ്ഥാന ഭാരവാഹി യോഗമുള്ളതിനാലാണ് ഹാജരാകാൻ സാധിക്കാത്തത് എന്നാണ് ഇപ്പോൾ സുരേന്ദ്രന്റെ വിശദീകരണം. എന്നാൽ, മറ്റു പല കേസുകളിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ മറ്റു പാർട്ടികളുടെ നേതാക്കളെ വെല്ലുവിളിച്ച സുരേന്ദ്രൻ ഇപ്പോൾ അന്വേഷണവുമായി സഹകരിക്കാത്തത് ഇരട്ടത്താപ്പാണ് എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.