Spread the love

മുംബയ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) നിന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനെ പുറത്താക്കിയ നടപടിയില്‍ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡിന് (ബിസിസിഐ) കനത്ത തിരിച്ചടി.

video
play-sharp-fill

ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നല്‍കണമെന്ന ആർബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ബിസിസിഐയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

ഒരു സീസണ്‍ കളിച്ച ടസ്‌കേഴ്‌സിനെ കരാർ ലംഘനം ആരോപിച്ചായിരുന്നു 2011ല്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലില്‍ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സ് ടീമിന്റെ ആവശ്യം ബിസിസിഐ തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെയാണ് വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.