കൊച്ചിയിൽ 92 കിലോ ചന്ദനത്തടി പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ; പിടികൂടിയത് 20 ലക്ഷം രൂപയോളം വിലവരുന്ന ചന്ദനത്തടികൾ

കൊച്ചിയിൽ 92 കിലോ ചന്ദനത്തടി പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ; പിടികൂടിയത് 20 ലക്ഷം രൂപയോളം വിലവരുന്ന ചന്ദനത്തടികൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി പനമ്പിളളി ന​ഗറിൽ വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 92 കിലോ ചന്ദനത്തടികൾ പിടികൂടി. ഇടുക്കിയിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച ചന്ദനത്തടികളാണ് വനംവകുപ്പ് പിടികൂടിയത്. പിടികൂടിയ ചന്ദനത്തടികൾക്ക് 20 ലക്ഷം രൂപയോളം വില വരുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. സംഭവത്തിൽ 5 മൂവാറ്റുപ്പുഴ സ്വദേശികളെ അറസ്റ്റ് ചെയ്തു. പെരുംമ്പാവൂർ ഫ്ളൈയിം​ഗ് സ്ക്വാഡ് ആണ് ചന്ദനത്തടികൾ പിടികൂടിയത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് വിഭാ​ഗത്തിന്റെ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദനത്തടികൾ പിടികൂടിയത്. ചാക്കുകളിലും മറ്റും നിറച്ച നിലയിലാണ് ചന്ദനത്തടികൾ ഇടുക്കിയിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് 5 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാജു സെബാസ്റ്റ്യൻ,നിഷാദ്,റോയി,സാജൻ,സിനു തോമസ് എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.