play-sharp-fill
കൊച്ചി മരടിൽ പഴകിയ  ഇറച്ചി വില്പന; സ്ഥാപനത്തിന് പേരോ,  ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലായെന്ന് കണ്ടെത്തി; കട പൂട്ടിച്ചു

കൊച്ചി മരടിൽ പഴകിയ ഇറച്ചി വില്പന; സ്ഥാപനത്തിന് പേരോ, ലൈസന്‍സോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലായെന്ന് കണ്ടെത്തി; കട പൂട്ടിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയില്‍നിന്ന് പഴകിയ ഇറച്ചി പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന, നിറം മാറിയ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കള്‍ രാവിലെ ഇറച്ചി വാങ്ങി വീട്ടില്‍ച്ചെന്ന് മുറിക്കുമ്പോഴാണ് പച്ച നിറം കലര്‍ന്ന നിലയില്‍ കാണുകയും വലിയ തോതില്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ തിരികെയെത്തി വാങ്ങിയ കടയില്‍ത്തന്നെ ഇറച്ചി തിരികെയേല്‍പ്പിക്കുകയായിരുന്നു.


സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഒന്നുംതന്നെയില്ല. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുമുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറച്ചി പഴകിയതല്ല എന്നായിരുന്നു ആദ്യം തിരിച്ചുകൊണ്ടുവന്നയാളോട് കടയുടമ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളില്‍നിന്ന് വാങ്ങിയ ഇറച്ചിയുമായി വീണ്ടും ആളുകള്‍ തിരിച്ചെത്തി തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു.

പ്രാഥമികമായിത്തന്നെ ദുര്‍ഗന്ധമുള്ളതും നിറം മാറിയതുമായ ഇറച്ചിയായതിനാല്‍ കടയടമയ്‌ക്കെതിരേ നടപടിയെടുത്തു. കട താത്കാലികമായി അടക്കാന്‍ നിര്‍ദേശിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.