കേരളത്തിൽ നരബലി; തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടി രണ്ട് സ്ത്രീകളെ എത്തിച്ചു നല്കിയത് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് ; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ ; മിസ്സിംഗ് കേസ് അന്വേഷണത്തിൽ പുറത്തുവന്നത് നരബലിയുടെ ഞെട്ടിക്കുന്ന വിവരം

Spread the love

കൊച്ചി: കേരളത്തിൽ നരബലി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.

മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്

സ്ത്രീകളെ ബലിക്കായി എത്തിച്ചത് പെരുമ്പാവൂർ സ്വദേശി ശിഹാബ് എന്ന റഷീദ് ആണ് ഏജന്റ്. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി. മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം തിരുവല്ലയിൽ