കൊച്ചി മെട്രോയുടെ തൈക്കുടം-പേട്ട പാതയിൽ പരീക്ഷണം ഓട്ടം നടത്തി; 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചായിരുന്നു യാത്ര
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കുടം-പേട്ട പാതയിൽ ഇന്ന് രാവിലെ ഏഴ് മുതൽ ഒമ്പതുവരെ പരീക്ഷണ ഓട്ടം നടത്തി. ഒന്നര കിലോ മീറ്റർ ദൂരമായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. അഞ്ചു കിലോ മീറ്റർ വേഗതയിലായിരുന്നു പരീക്ഷണ യാത്ര. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്‌നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചായിരുന്നു യാത്ര.
പരീക്ഷണയോട്ടം വിജയകരമായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ഈ റൂട്ടിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയാക്കി. പരീക്ഷണ ഓട്ടം വിജയിക്കുന്നതോടെ അടുത്തമാസം അവസാനത്തോടെ ഈ സെക്ഷനിൽ ട്രെയിൻ സർവീസ് ആരംഭിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0