video
play-sharp-fill

കൊച്ചിയിൽ വാഹന പരിശോധനയിൽ കഞ്ചാവും എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് തൊടുപുഴ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി; 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്ന് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കഞ്ചാവും എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് സുഹൈൽ [23], തൊടുപുഴ സ്വദേശി ശരണ്യ [28] എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്നും 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് 6.45 മണിയോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിർവശം പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ ആൽബി.എസ് ന്റെ നേതൃത്വത്തിൽ എസ്. സി.പി.ഒ ഇഗ്നേഷ്യസ്, സി.പി.ഒ ജിതിൻ ബാലകൃഷ്ണൻ എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.