
കൊച്ചിയിൽ വാടകവീട് കേന്ദ്രീകിച്ച് എംഡിഎംഎ വില്പന; ഇടുക്കി സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇവരിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
സ്വന്തം ലേഖകൻ
എറണാകുളം: കളമശ്ശേരി ഇടപ്പള്ളിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. ആലപ്പുഴ സ്വദേശി സുധീഷ് എസ്, ഇടുക്കി സ്വദേശി ആതിര എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കളമശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പ്രതികൾ വൻകിട വിൽപ്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘത്തലെ കണ്ണികളാണ്. പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിലെ അപ്പാർട്ട്മെന്റുകളിൽ വാടകയ്ക്ക് താമസിച്ചായിരുന്നു വിൽപ്പന. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിനെതിരെ കേസ് നിലവിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരി ഇൻസ്‌പെക്ടർ സന്തോഷ് പിആറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ബാബു പി, സുധീർപി വി, എഎസ്ഐ സുരേഷ് കുമാർ കെ കെ,എസ്സിപിഒമാരായ സുമേഷ് കുമാർ, ഷിബിൻ, ശ്യാമ എൻ ടി, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0