പൊതുയോഗം വിളിച്ചുകൂട്ടി മിനിട്ട്സ് ഉണ്ടാക്കി കൈക്കൂലി വാങ്ങേണ്ട ആവശ്യമില്ല; ജനകീയ പ്രശ്നങ്ങളില്‍ എടുക്കുന്ന നിലപാടുകൾ നിയമപരമായി ശരിയാവണമെന്നില്ല; കൊച്ചി മേയര്‍ വി കെ മിനിമോള്‍

Spread the love

കൊച്ചി: ജനകീയ പ്രശ്നങ്ങളില്‍ ചില നിലപാടുകള്‍ എടുക്കേണ്ടിവരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെന്നും കൊച്ചി മേയര്‍ വി കെ മിനിമോള്‍.

video
play-sharp-fill

അഴിമതിയാരോപണത്തിലാണ് കൊച്ചി മേയറുടെ പ്രതികരണം. രണ്ട് തവണ അന്വേഷിച്ച്‌ തള്ളിയ പരാതി ആണ്. നിലവിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നുമാണ് പ്രതികരണം.

കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ചുകൂട്ടി മിനിട്ട്സ് ഉണ്ടാക്കി എനിക്ക് കൈക്കൂലി തരൂ എന്ന് പറയില്ലല്ലോ. റോഡുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ എടുത്ത റിസ്കാണ്. നാട്ടുകാർക്കത് അറിയാം എന്നതുകൊണ്ടാണ് ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിട്ടും അവർ എനിക്ക് അവസരം തന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ പ്രശ്നങ്ങളില്‍ ചില നിലപാടുകള്‍ എടുക്കേണ്ടിവരും. മധ്യസ്ഥയായി നിന്ന് പല കാര്യങ്ങളും ചെയ്യേണ്ടി വരും. അത് നിയമപരമായി ശരിയാവണമെന്നില്ല. പക്ഷേ മനസാക്ഷിയുടെ മുൻപില്‍ ശരിയാണ്.

പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയം പണിയുന്നതിന്റെ ഭാഗമായി കളവത്ത് ക്രോസ്സ് റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്.

റോഡിന്റെ നവീകരണത്തിന് അപ്പാർട്മെന്റ് കണ്‍സ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികളെ ഏല്‍പ്പിച്ചു. ഈ തുകയില്‍ നിന്ന് റോഡ് നവീകരണത്തിനായി കൗണ്‍സിലർ ആയിരുന്ന ഇന്നത്തെ കൊച്ചി മേയർ വി കെ മിനിമോള്‍ മൂന്നു ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

വ്യക്തിപരമായ എതിർപ്പ് മൂലം ചിലർ നിരവധി തവണ പരാതി നല്‍കിയിട്ടും അതെല്ലാം തള്ളിപ്പോയെന്ന് മിനിമോള്‍ പറയുന്നു. ഇതിലെ വസ്തുത എന്തെന്ന് അസോസിയേഷൻ അംഗങ്ങള്‍ക്കറിയാമെന്നും മേയർ അറിയിച്ചു.