play-sharp-fill
കൊച്ചി പെരുവാരത്ത് മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി പെരുവാരത്ത് മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി: പെരുവാരത്ത് മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) നെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുവാരം പടിഞ്ഞാറേനടയിൽ ഓം ശ്രീവിഷ്ണുമായ മഠം നടത്തുന്ന തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്ന് വർഷത്തിലധികമായി വീടു വാടകയ്ക്കെടുത്താണ് മഷിനോട്ടം നടത്തുന്നത്.


മഷിനോട്ടത്തിനായി രണ്ടുപേർ വീട്ടിലെത്തി. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്ന് വിജയനോട് ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയേയുംകൂട്ടി വരാമെന്ന് പറഞ്ഞു. ഇവർ ഫോൺനമ്പർ ആവശ്യപ്പെട്ടപ്പോൾ വിസിറ്റിംഗ് കാർഡെടുക്കാൻ തിരിഞ്ഞപ്പോൾ ഒരാൾ തോർത്ത് ഉപയോഗിച്ച് വിജയന്റെ വായ് മൂടിക്കെട്ടിയശേഷം എന്തോ ദ്രാവകം മണപ്പിച്ച് ബോധംകെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽഫോണും കവർന്നു. ഒരു മണിക്കൂറിനുശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. മുനമ്പം ഡി.വൈ.എസ്.പി എ.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐ മാരായ പ്രശാന്ത്.പി.നായർ, രാജി കൃഷ്ണൻ, ബിജു, എസ്.സി.പി.ഒ വിപിൻ, സി.പി.ഒ അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.