കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഇടുക്കി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ പിടിയിൽ; പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവം തുടർന്നുവെന്ന് മൊഴി; സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ നെടുങ്കണ്ടത്തുനിന്നുമാണ് പിടികൂടിയത്
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പലതവണ ഇയാൾ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയ ആക്കിയതയാണ് പരാതി. തുടർന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി ബലാത്സംഗം തുടർന്നു എന്നും പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ മാരായ രജീഷ്, ബഷീർഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group