play-sharp-fill
തെളിവുകളൊന്നും ഹാജരാക്കാനായില്ല എം.ശിവശങ്കരനു ജാമ്യം..! നിർണ്ണായകമായ ജാമ്യം നേടിയത് സ്വർണ്ണക്കടത്ത് ഡോളർക്കടത്ത് കേസുകളിൽ; മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറങ്ങുന്നതോടെ സർക്കാരിനും ആശ്വാസം

തെളിവുകളൊന്നും ഹാജരാക്കാനായില്ല എം.ശിവശങ്കരനു ജാമ്യം..! നിർണ്ണായകമായ ജാമ്യം നേടിയത് സ്വർണ്ണക്കടത്ത് ഡോളർക്കടത്ത് കേസുകളിൽ; മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറങ്ങുന്നതോടെ സർക്കാരിനും ആശ്വാസം

  1. തേർഡ് ഐ ബ്യൂറോ 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനു ജാമ്യം. ശിവശങ്കരന് കേസുകളിൽ 98 ദിവസത്തിനു ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട്‌പേരുടെ ആള്‍ ജാമ്യവും ഹാജരാക്കണം.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡോളര്‍ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group