
സ്വന്തം ലേഖകൻ
ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് ഉടന്‍ പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്. സെപ്തംബർ 9 ന് കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്ബനി അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പുതിയ മാള്‍ പ്രവർത്തിച്ച് തുടങ്ങുന്നതോടെ വലിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കോഴിക്കോട് മാളിലേക്കുള്ള തൊഴിലാളികള്‍ വലിയ വിഭാഗത്തെ നേരത്തെ തന്നെ ലുലു ഗ്രൂപ്പ് റിക്രൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളില്‍ നിന്നും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലായി 75,000-ത്തോളം തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിലെ ഒഴിവുകളാണ് താഴെ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബയർ (ജോബ് കോഡ് BYRO1)
യോഗ്യത
ഫാഷൻ ബയിംഗില്‍ 2 വർഷത്തെ പരിചയം.
കുട്ടികള്‍, പുരുഷന്മാർ, സ്ത്രീകള്‍ എന്നിവർക്ക് വേണ്ടിയുള്ള പർച്ചേഴ്സുകള്‍ നടത്തേണ്ടി വരും.
വെണ്ടർ മാനേജ്‌മെൻ്റിലും വിലപേശലിലും കഴിവുണ്ടായിരിക്കണം.
ഫാഷനിലോ അനുബന്ധ മേഖലയിലോ ബിരുദം (NIFT/NID മുൻഗണന).
വിഷ്വല്‍ മർച്ചൻഡൈസർ (ജോബ് കോഡ് VMO2)
യോഗ്യത
ഫാഷൻ റീട്ടെയില്‍ വ്യവസായത്തില്‍ 3 വർഷത്തെ പരിചയം.
ഫാഷൻ റീട്ടെയിലില്‍ ഒരു വിഷ്വല്‍ മർച്ചൻഡൈസർ എന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തിയായിരിക്കണം.
ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
മെർച്ചൻഡൈസ് പ്ലാനർ (ജോബ് കോഡ് MP03)
യോഗ്യത
ഫാഷൻ ഇൻഡസ്ട്രിയില്‍ 3 വർഷത്തെ പരിചയം.
സോഫ്‌റ്റ്‌വെയറും എക്‌സലും ഉപയോഗിച്ച് ചരക്ക് ആസൂത്രണം ചെയ്യുന്നതിലെ പ്രാവീണ്യം.
ഡാറ്റകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവുകള്‍.
ഡാറ്റകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്.
ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
ക്യുസി/ഫിറ്റ് ടെക്നീഷ്യൻ (ജോബ് കോഡ് FTO4)
യോഗ്യത
ഫിറ്റ് ടെക്നീഷ്യനായി 3 വർഷത്തെ പരിചയം.
പാറ്റേണ്‍ നിർമ്മാണത്തിലും ഗ്രേഡിംഗ് സോഫ്റ്റ്‌വെയറിലും പ്രാവീണ്യം.
ഫിറ്റും ക്വാളിറ്റി സ്റ്റാൻഡേർഡും നന്നായി മനസ്സിലാക്കി തന്നെയുള്ള വസ്ത്ര നിർമ്മാണത്തില്‍ പ്രാവീണ്യം.
ഫാഷൻ ഡിസൈനിലോ അനുബന്ധ മേഖലയിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.
താല്‍പര്യമുള്ളവർക്ക് [email protected] എന്ന ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കാം. അവസാന തിയതി സെപ്തംബർ 12. മെയില്‍ അയക്കുമ്ബോള്‍ ടോപിക് ഫീല്‍ഡില്‍ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്.
അതേസമയം, ഇന്ത്യയിലെ ലുലു മാളിന്റെ ഏഴാമത്തെ മാളാണ് കോഴിക്കോട് പ്രവർത്തനം ആരംഭിക്കുന്നത്. ലുലു ഹൈപ്പർ മാർർക്കറ്റിന് പുറമ ഇന്ത്യൻ, അന്തർദേശീയ ഫാഷൻ, ലൈഫ്‌സ്‌റ്റൈല്‍ ബ്രാൻഡുകളും എന്റർടെയിമെന്റ് സൗകര്യങ്ങളും ഇവിടേയുണ്ടാകും. സെപ്തംബർ 9 ന് രാവിലെ 11.30 നാണ് ഉദ്ഘാടനം.
മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കോഴിക്കോട് മാള്‍. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഫാഷൻ, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകളും വിപുലമായ ശ്രേണികളുള്ള ഈ മാളില്‍ 16 ബ്രാന്‍ഡുകളും 400 സീറ്റുകളുമുള്ള ഫുഡ് കോർട്ടും കുട്ടികള്‍ക്കായി ഒരു വിനോദ മേഖലയും ഇവിടെ തയ്യാറാണ്. 1.5 ലക്ഷം ചതുരശ്ര അടി മേഖലയിലായിരിക്കും ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.