video
play-sharp-fill

കൊച്ചിയിൽ കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയത് പൊൻകുന്നം സ്വദേശികൾ: പൊൻകുന്നം സ്വദേശികൾക്കൊപ്പം പ്രതിയായത് യുവതി; കൊല്ലം സ്വദേശിയെ കൊലപ്പെടുത്തിയത് സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാൻ

കൊച്ചിയിൽ കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയത് പൊൻകുന്നം സ്വദേശികൾ: പൊൻകുന്നം സ്വദേശികൾക്കൊപ്പം പ്രതിയായത് യുവതി; കൊല്ലം സ്വദേശിയെ കൊലപ്പെടുത്തിയത് സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊച്ചി ഇൻഫോപാർക്കിനു സമീപത്ത് കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊൻകുന്നം സ്വദേശികൾ. കൊല്ലപ്പെട്ട ദിവാകരൻ നായരുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ്് പൊൻകുന്നം സ്വദേശികൾ ഇയാളെ കൊലപ്പെടുത്തിയത്.

പൊൻകുന്നം പത്താശ്ശേരി കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ, പനമറ്റം ചരളയിൽ രാജേഷ്(37), അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറള വീട്ടിൽ ഷാനിഫ (55) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരനുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ തന്നെ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. രണ്ടാം പ്രതിയായ രാജേഷിന്റെ കാമുകയായ ഷാനിഫയുടെ സഹായത്താലാണ് പ്രതികൾ ദിവാകരൻ നായരെ കാക്കനാട് വിളിച്ചുവരുത്തി കൃത്യം നിർവ്വഹിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജീവ് ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര അസ്സി. പൊലീസ് കമ്മീഷണർ ജിജിമോൻ കെ.എമ്മിന്റെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെകടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജു എ.എൻ, മധു, സുരേഷ്, അമില എന്നിവരുടെ കീഴിൽ നാല് സംഘങ്ങളായി തിരഞ്ഞിയിരുന്നു അന്വേഷണം.