കൊച്ചി കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപതുകാരിക്കായി തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖിക
കൊച്ചി: അരൂർ- കുമ്പളം പാലത്തിൽ നിന്നും കായലിൽ ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം. പെൺകുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ചേർത്തല എരമല്ലൂർ കാട്ടിത്തറ വീട്ടിൽ ജോൺസന്റെ മകൾ 20 കാരിയായ ജിസ്ന ജോൺസാണ് രാവിലെ ഏഴരയോടെ ആത്മഹത്യ ശ്രമം നടത്തിയത്. എറണാകുളം കലൂരിലെ കൊച്ചിൻ ടെക്നിക്കൽ കോളേജിൽ മൂന്നാം വർഷ സിവിൽ ഡ്രോട്ട്സ്മാൻ കോഴ്സ് വിദ്യാർത്ഥിനിയാണ്.
വെള്ളിയാഴ്ച്ച രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്നയെ കണ്ടവരുണ്ട്. സാധാരണയെന്ന പോലെ നടന്നു വന്ന പെൺകുട്ടി പെട്ടെന്ന് നിൽക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാർഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്.പനങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ ജിസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്. രാവിലെ കായലിൽ നല്ല അടിയൊഴുക്കുള്ള സമയമായതിനാൽ പെൺകുട്ടി ഒഴുകി ദൂരേയ്ക്ക് പോയിരിക്കാനും സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് തിരച്ചിൽ തുടരുന്നത്. ജെസ്ന ആത്മഹത്യ ശ്രമം നടത്തിയതിനു പിന്നിലെ കാരണം വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group