video
play-sharp-fill

ഹോട്ടലിലെ മുട്ടക്കറിയിൽ ജീവനുള്ള പുഴു; നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഹോട്ടലിലെ മുട്ടക്കറിയിൽ ജീവനുള്ള പുഴു; നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

Spread the love

കൊച്ചി: നഗരത്തിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക്  പുഴുവിനെ കിട്ടിയതായി പരാതി, പത്തടിപ്പാലം സെയിന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയത്. സംഭവത്തിൽ ഭക്ഷ്യാ സുരക്ഷാ വകുപ്പ്  നടപടിയെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. ഹോട്ടൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതോടെ  പരാതിക്കാർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നു.

ഭക്ഷണത്തിൽ പുഴു ഇഴയുന്നതിന്റെ വീഡിയോ പരാതിക്കാർ എടുത്തിരുന്നു. സംഭവത്തെ തുടർത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിനും കളമശേരി മുനിസിപ്പാലിറ്റിക്കും പരാതി നല്‍കി. ഹോട്ടലിനെതിരേ കർശനമായ തുടര്‍ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group