അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി; യുവതിയുടെ നടത്തത്തില്‍ സംശയം തോന്നി ഷൂസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണം; 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി.

മരിച്ച അമ്മയെ സന്ദര്‍ശിക്കാനെന്ന പേരില്‍ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹ്റൈനില്‍ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവര്‍ കടക്കുന്നതിനിടയില്‍ ഇവരുടെ നടത്തത്തില്‍ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്‌ പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.

ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വര്‍ണം കൂടി കണ്ടെത്തി.