കൊച്ചിയിൽ രാസവാതക ചോർച്ച..!നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്; ചോർന്നത് അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈൻ
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ രൂക്ഷ ഗന്ധം പടർന്നു. പാചകവാതകമാണ് ചോർന്നത് . അപകടകരമായ വാതകമല്ല ചോർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പരിശോധനയിൽ കങ്ങരപ്പടിയിലെ അദാനി കമ്പനിയുടെ പൈപ്പുകളിൽ ചോർച്ച കണ്ടെത്തി. പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചോർച്ച ഉണ്ടായതെന്നാണ് നിഗമനം. ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പരന്നത്. അർധരാത്രിയോടെ പലയിടത്തും രൂക്ഷമായി ഗന്ധം അനുഭവപ്പെട്ടു. പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി.
പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത്. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Third Eye News Live
0
Tags :