
കുടുംബ വഴക്കിനെത്തുടർന്ന് കൊച്ചി എളമക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു; ശരീരത്തിൽ 12 ഓളം മുറിവുകൾ; ഗുരുതരമായ പരിക്കേറ്റ യുവതി ചികിത്സയിൽ
സ്വന്തം ലേഖകൻ
കൊച്ചി: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരി ക്കാണ് വെട്ടേറ്റത്.
മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുറിവുകളിൽ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയിട്ടുണ്ട്.
Third Eye News Live
0