സ്വന്തം ലേഖിക
കീവ്: കൊച്ചിയില്‍ 2017 ല്‍ കടല്‍ കടന്ന നായയാണ് ‘ചപ്പാത്തി’ അന്ന് യുക്രൈന്‍ ദമ്പതികള്‍ തെരുവിലെ പട്ടിണിയില്‍ നിന്നും രക്ഷിച്ച് അവരോടൊപ്പം യുക്രൈനിലേക്ക് കൂട്ടിയ ഈ നായ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
വിശന്നുവലഞ്ഞ് തെരുവില്‍ നിന്നും രക്ഷിച്ച നായയ്ക്ക് ചപ്പാത്തിയെന്ന് പേരിട്ടതും പെട്രസ്- ക്രിസ്റ്റിന ദമ്പതികളാണ്. ഇവര്‍ തന്നെയാണ് നായയ്ക്കൊപ്പമുള്ള ഈ യാത്രയ്ക്കായി ‘ട്രാവല്‍ വിത്ത് ചപ്പാത്തി’യെന്ന് ഇന്‍സ്റ്റ പേജും ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ യുക്രൈന്‍ എന്ന രാജ്യം അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അപ്പോഴാണ് തന്നെ പോറ്റുന്ന നാടിനായി ചപ്പാത്തിയുടെ പേജില്‍ സന്ദേശം പ്രത്യക്ഷപ്പെടുന്നത്. ‘പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രൈന്‍കാരും, നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്.