video
play-sharp-fill

Thursday, May 22, 2025
HomeMainഅതിർത്തി തർക്കത്തിനു പിന്നാലെ വീട്ടമ്മയുടെ വെട്ടേറ്റ് അച്ഛനും മകനും ​ഗുരുതര പരിക്ക്; സംഭവം കൊച്ചിയിൽ

അതിർത്തി തർക്കത്തിനു പിന്നാലെ വീട്ടമ്മയുടെ വെട്ടേറ്റ് അച്ഛനും മകനും ​ഗുരുതര പരിക്ക്; സംഭവം കൊച്ചിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അതിര്‍ത്തി തകര്‍ക്കത്തിനു പിന്നാലെ അച്ഛനും മകനും വെട്ടേറ്റു. എറണാകുളം പറവൂർ ചിറ്റാറ്റുക്കര പട്ടണം സ്വദേശികളായ ഷാജിക്കും മകൻ വിഷ്ണുവിനുമാണ് വെട്ടേറ്റത്. അയല്‍വാസിയായ ബേബിയെന്ന സ്ത്രീയാണ് വെട്ടിയത്.

ഇന്നു വൈകീട്ടാണ് ആക്രമണം ഉണ്ടായത്. അതിർത്തിയിൽ കെട്ടിയ വേലി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചത്. ബേബി ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടുകയായിരുന്നു. കൈപ്പത്തിക്കും തോളിനുമാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ തമ്മിൽ നേരത്തെയും അതിർത്തി പ്രശ്നം നിലനിൽകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മറ്റു കാരണങ്ങൾ വ്യക്തമായിട്ടില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്ന് റിപ്പോർട്ടുണ്ട്. മുൻപും ഇവർ ഇത്തരത്തിൽ അക്രമം നടത്തിയതായും വിവരമുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments