കോഴിക്കോട് ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൂടരഞ്ഞി; ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. പൂവാറൻതോട് കാക്യാനിയിൽ ജോസ് (62) ആണ് മരിച്ചത്. ഭാര്യ എൽസി ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആണ്.
വ്യാഴാഴ്ച ഉച്ചയോടെ പവാറൻതോടുനിന്നും കൂടരഞ്ഞി ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കുളിരാമുട്ടി അങ്ങാടിയിൽ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0