
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി ; എറണാകുളത്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളത്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായരാണ്(79) കഴിഞ്ഞ ദിവസം മരിച്ചത്.
അതേസമയം ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ മകൻ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ചെയ്ത് വരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ നിന്നാണ് അണുബാധ കിട്ടിയതെന്ന് സംശയിക്കുന്നു. രണ്ട് ദിവസം മുൻപ് മകനും കുട്ടികൾക്കും പനി ബാധിച്ചിരുന്നു.
ആരോഗ്യവകുപ്പ് അധികൃതർ ഇയാളുടെ വീട്ടിലെത്തി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. സ്രവ പരിശോധന വിവരം വന്നതിനു ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Third Eye News Live
0
Tags :