play-sharp-fill
കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; പിഴ തുക അടയ്ക്കാന്‍ രണ്ട് മാസം സാവകാശം നല്‍കി ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; പിഴ തുക അടയ്ക്കാന്‍ രണ്ട് മാസം സാവകാശം നല്‍കി ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തത്തെ തുടര്‍ന്ന് നൂറ് കോടി രൂപ രൂപ കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സാവകാശം നല്‍കി.


കോര്‍പ്പറേഷന്‍റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാന്‍ രണ്ട് മാസത്തെ കാലാവധി നീട്ടി നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകുന്നതോടെ കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപ്പിടുത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചകള്‍ ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍, കൊച്ചി കോര്‍പ്പറേഷന് നൂറ് കോടി രൂപ പിഴ ചുമത്തിയത്.

പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പിഴ അടയ്ക്കാനുള്ള സാവകാശം കോടതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കിയത്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.