കൊച്ചിയില്‍ മരപ്പൊത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 12 വെടിയുണ്ടകള്‍; വെടിയുണ്ടകള്‍ക്ക് കാലപ്പഴക്കമുള്ളതായി നിഗമനം; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: കളമശേരിയ്ക്ക് സമീപം മഞ്ഞുമ്മലില്‍ മരത്തിന്റെ പൊത്തില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

റഗുലേറ്റര്‍ കം ബ്രിഡ്‌ജിനടുത്ത് നിന്നാണ് 12 വെടിയുണ്ടകള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകള്‍ക്ക് കാലപ്പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

പിസ്റ്റളില്‍ ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണിവ. വെടിയുണ്ടകള്‍ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല.

പഴകിയ ഉണ്ടകള്‍ ആരെങ്കിലും ഉപേക്ഷിക്കാനായി മരപ്പൊത്തില്‍ നിക്ഷേപിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.