
കൊച്ചി ചേരാനെല്ലൂരിൽ ലോറി ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചു കയറി; രണ്ടു മരണം; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
സ്വന്തം ലേഖകൻ
കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രാവിലെ പത്തരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിസയെയും നസീബിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0