play-sharp-fill
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു : ആഭ്യന്തര യാത്രക്കാരനായി കയറി ടോയ്ലറ്റിൽ നിന്ന് സ്വർണമെടുത്ത് ചെന്നൈയിൽ ഇറങ്ങാനായിരുന്നു പദ്ധതി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു : ആഭ്യന്തര യാത്രക്കാരനായി കയറി ടോയ്ലറ്റിൽ നിന്ന് സ്വർണമെടുത്ത് ചെന്നൈയിൽ ഇറങ്ങാനായിരുന്നു പദ്ധതി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 2.8 കിലോ സ്വർണം കണ്ടെടുത്തിയത്. ദുബായിൽനിന്ന് എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്ലെറ്റിൽ നിന്നാണ് സ്വർണക്കട്ടികൾ ലഭിച്ചത് . എന്നാൽ യാത്രക്കാരനെ പിടികൂടാനായില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന .

 

 

കൊച്ചിയിലെത്തി, തുടർന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വിമാനമാണിത്. സ്വർണക്കടത്ത് സംഘാംഗം കൊച്ചിയിൽനിന്ന് ഈ വിമാനത്തിൽ ചെന്നൈയിലേക്ക് പോകുന്നതിനായി ആഭ്യന്തര യാത്രക്കാരനായി കയറും. ടോയ്ലറ്റിൽ നിന്ന് സ്വർണമെടുത്ത് ചെന്നൈയിൽ ഇറങ്ങുകയും ചെയ്യും. ആഭ്യന്തര യാത്രക്കാരനായതിനാൽ കസ്റ്റംസ് പരിശോധന കൂടാതെ ഇറങ്ങിപ്പോകാനും കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group