play-sharp-fill
ഫോബ്‌സ് ജീവകാരുണ്യ പട്ടികയിൽ നാൽപ്പതാം സ്ഥാനത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

ഫോബ്‌സ് ജീവകാരുണ്യ പട്ടികയിൽ നാൽപ്പതാം സ്ഥാനത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

സ്വന്തം ലേഖകൻ

കൊച്ചി: ഫോബ്‌സ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇടം നേടി. സാമ്പത്തിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകിയ വലിയ പങ്കാണ് ചിറ്റിലപ്പിള്ളിയെ ഫോബ്‌സ് മാഗസിനിൽ ഇടം നേടാനായി യോഗ്യനാക്കിയത്. ഏഷ്യയിൽ നിന്നുളള 40 പേരിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് പുനീത് ഡാൽമിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോർ ലല്ല, സുനിൽ മിത്തൽ, നന്ദൻ നിലേകനി, അഭിഷേക് പൊഡർ എന്നീ വ്യവസായികളും ഫോബ്‌സ് മാഗസിനിൽ ഉൾപ്പെട്ടിട്ടുണ്ട്. 2011 ൽ അദ്ദേഹം വൃക്ക ദാനം ചെയ്തതും അവയവ ദാനം പ്രോൽസാഹിപ്പിക്കാൻ തുടർന്ന് നടത്തിയ മഹത്തരമായ പ്രവർത്തനങ്ങളും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഫോബ്‌സ് മാഗസിൻ അധികൃതർ പരിഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group