
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മലയാള സിനിമയിലെ സംവിധായകൻ തമ്മിലുള്ള പടലപിണക്കങ്ങൾക്ക് നടൻജയൻ്റെ മകൻ എന്നവകാശപ്പെടുന്ന മുരളി ഇരയാകുന്നു.
കോട്ടയത്തെ ഒരു സംവിധായകനെതിരെ ആരോപണവുമായി വന്ന മുരളി
തിരുവനന്തപുരത്തെ ഒരു സംവിധായക പത്നിയെക്കുറിച്ച് യൂ ടുബിൽ അശ്ലീല പരാമർശം നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെഫ്ക ജനറൽ സെക്രട്ടറി ബി- ഉണ്ണികൃഷ്ണൻ്റെ വിശ്വസ്തരായിരുന്ന രണ്ടു സംവിധായകരും
ഫെഫ്കയെയും മുരളി നിശിത വിമർശിച്ചിരുന്നു.
ബൈജു കൊട്ടാരക്കര പറഞ്ഞിട്ടാണ് താൻ സംവിധായക പത്നിക്കെതിരെ പറഞ്ഞതെന്ന സൈബർ സെല്ലിൽ നൽകിയ മൊഴിയെ തുടന്ന് വിശദമായ ചോദ്യം ചെയ്യലിന് സംവിധായകൻ ബൈജുവിനോട് സൈബർ സെല്ലിൽ ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്ത പ്രസിദ്ധീകരിച്ച യൂടുബ് ചാനലിൻ്റെ പ്രവർത്തകർക്കെതിരെയും കേസ്സ് ഉണ്ട്.
വീട്ടമ്മയുടെ മുൻപിൽ പൊട്ടിക്കരഞ്ഞുകൊണ്ട് മുരളി മാപ്പ് പറഞ്ഞെങ്കിലും കേസ് പിൻവലിച്ചിട്ടില്ല. വർഷങ്ങളായി സുഖമില്ലാത്ത വീട്ടമ്മ മകൻ്റെ സഹായത്തോടെയാണ് പുറത്തിറങ്ങാറുള്ളത്.
മുരളിയെ വച്ച് സിനിമ എടുത്ത സംവിധായകൻ മുരളിയുടെ സ്വഭാവദൂഷ്യത്തെ തുടർന്നാണ് സിനിമയിൽ നിന്നും പുറത്താക്കിയത് എന്നും ആരോപണങ്ങളുണ്ട്.