video
play-sharp-fill

ചരിത്രത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രിയാണ് കെഎം മാണിയെന്ന് അഡ്വ.കെ. അനിൽകുമാർ:

ചരിത്രത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രിയാണ് കെഎം മാണിയെന്ന് അഡ്വ.കെ. അനിൽകുമാർ:

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കെഎം മാണിക്ക് ഉണ്ടായിരുന്നത് ആർക്കും പകർത്താനാവാത്ത വൈഭവം ആയിരുന്നുവെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. കെഎം മാണി സ്മൃതി ദിനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടമ്പലം ശാന്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

. കർഷകത്തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രി ആയിരുന്നു കെഎം മാണി. അതിൻറെ ചൂടുപിടിച്ചാണ് കേരളം ക്ഷേമം പെൻഷനുകൾ പിന്തുടർന്നു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കിയതായും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻ്റ് ജോജി കുറത്തിയാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വിജി എം തോമസ് , സിറിയക് ചാഴികാടൻ , ഐസക്ക് പ്ളാപ്പള്ളിൽ , ജോസ് പള്ളിക്കുന്നേൽ, രാജു ആലപ്പാട്ട് ,കിൻസ്റ്റൻ രാജ,ഗൗതം എൻ നായർ , എൻ. എം തോമസ് , ബാബു മണിമലപ്പറമ്പൻ , ജോർജ് മാത്യു , റെനീഷ് കാരിമറ്റം , അപ്പു ജേക്കബ് സഖറിയ, ചീനിക്കുഴി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.