മാണിയെ വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം മനസ്സിലായില്ലേ; വി. എസ്‌

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിൻ ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോൾ യു. ഡി. എഫിനെ പരിഹസിച്ച് വി. എസ് അച്യുതാനന്ദൻ. കെ. എം മാണി യു. ഡി. എഫിനൊപ്പം ചേർന്നിട്ട് എന്തായെന്ന് വി. എസ് ചോദിച്ചു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കെ എം മാണി യു. ഡി. എഫ് സ്ഥാനാർത്ഥി വിജയകുമാറിന് പിന്തുണ നൽകി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യകാലങ്ങളിൽ മാണി എൽ. ഡി. എഫിനോടൊപ്പം നിൽക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ അവസാന ഘട്ടമായപ്പോഴേക്കും കേരള കോൺഗ്രസ് എം യു. ഡി. എഫിനൊപ്പം നിൽക്കുകയായിരുന്നു. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിന് സ്വാധീനമുള്ള മാന്നാറും പാണ്ഡനാടുമടക്കം യു. ഡി. എഫിന് ഭൂരിപക്ഷം നേടാനായില്ല. വിജയ കുമാറിന്റെ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. ഇതിനിടെ ഫലം അപ്രതീക്ഷിതിമെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. വർഗ്ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമാണ് സജി ചെറിയാന്റേതെന്ന് ചെന്നിത്തല പ്രതികരിച്ചു.