കെ.എം ഷാജിയും കെ.ടി ജലീലും ഉൾപ്പെട്ട മുക്കൂട്ട് സഖ്യത്തിനും കുരുക്ക് മുറുകുന്നു ; മുക്കൂട്ട് സഖ്യത്തിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നും എൻ.ഐ.എ അന്വേഷണം : മന്ത്രിയ്ക്ക് വിലങ്ങുതടിയായി കസ്റ്റംസ് – എൻ.ഐ.എ അന്വേഷണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തനിയ്‌ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെതിരെ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്ന് അധിക ആത്മവിശ്വാസം ഇനി കെ.ടി.ജലീലിനെ അധികകാലം തുണച്ചേക്കില്ല. കസ്റ്റംസ്-എൻഐഎ അന്വേഷണം മന്ത്രിക്ക് വലിയ വിലങ്ങുതടിയാവും.
. മന്ത്രിക്ക് എതിരായ തെളിവുകൾ മുഴുവൻ എൻഐഎയും കസ്റ്റംസും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തും സിമി ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിലുമാണ് കെ.ടി ജലീലിനെതിരെ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പമാണ് കെ.ടി ജലീലിന് ബന്ധമുള്ള മുക്കൂട്ട് സംഘത്തിലേക്കും അന്വേഷണം എത്തിയിരിക്കുന്നത്. ജലീൽ ലീഗിലിരിക്കെയുള്ള മുക്കൂട്ട് സഖ്യവുമായുള്ള ബന്ധം ഇപ്പോഴും അതേ രീതിയിൽ തന്നെ രഹസ്യമായി തുടരുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. കെ.ടി ജലീലും കെ.എം.ഷാജിയും മുൻ പിഎസ് സി അംഗവും ഉൾപ്പെടുന്നതാണ് ഈ മുക്കൂട്ട് സഖ്യം.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ എൻഐഎയും ഇഡിയും കസ്റ്റംസും ചോദ്യം ചെയ്തു കഴിഞ്ഞു. ഇതേ ഘട്ടത്തിൽ തന്നെയാണ് കെ.എം.ഷാജിയെയും ഇ.ഡി ുചോദ്യം ചെയ്യുക.
പിഎസ് സി മെമ്പറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. വയനാട് കേന്ദ്രമാക്കി ആരംഭിച്ച ജൂവലറി ഗ്രൂപ്പിൽ മുൻപ് പങ്കാളിത്തമുണ്ടായിരുന്നു കെ.എം.ഷാജിക്ക്. ഇതും അന്വേഷണ വിഷയമാണ്.
ഈ മുക്കൂട്ട് സഖ്യത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്. മുൻപ് ഗൾഫിൽ ഈ മുക്കൂട്ട് സംഘത്തിനു ബിസിനസ് ഉണ്ടായിരുന്നു. ജലീലും ലീഗിൽ നിന്നും വിടപറഞ്ഞു സിപിഎമ്മിൽ എത്തിയിട്ടും മന്ത്രിയും ഷാജിയും തമ്മിൽ നിലനിൽക്കുന്ന അസാധാരണ ബന്ധത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
നയതന്ത്രവഴിയിൽ ഖുറാൻ കൊണ്ടുവന്നത് മാത്രമല്ല അതിന്നിടയിൽ സ്വർണ്ണക്കടത്ത് കൂടി നടന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജലീലിന്റെ ചെയ്തികൾ ചികഞ്ഞാണ് എൻഐഎ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
ജലീലുമായി ബന്ധമുള്ള മുക്കൂട്ട് മുന്നണി ഇടപാടുകളുടെ ചുരുളുകൾ അഴിക്കാനാണ് കസ്റ്റംസും എൻഐഎയും ശ്രമിക്കുന്നുണ്ട്. അതേസമയം പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കെ.എം.ഷാജിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.