കെ.എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത അരക്കോടി ഇഞ്ചികൃഷിയുടേതോ..! ഷാജിയെ ട്രോളി സോഷ്യൽ മീഡിയ; തിരഞ്ഞെടുപ്പിന്റെ ബാക്കിയെന്നും, സുഹൃത്തിന്റെ സ്ഥലം ഇടപാടിനു കൊണ്ടു വന്നതെന്നും പല വിശദീകരണം നൽകി ഷാജി; പണത്തിനു കണക്കുണ്ടെന്നും എം.എൽ.എയുടെ വിശദീകരണം

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കെ.എം ഷാജി എം.എൽ.എയുടെ വീട്ടിൽ നടന്ന പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെ പരിശോധനയിൽ വിശദീകരണവുമായി എത്തിയ ഷാജി വീണ്ടും കുടുക്കിൽ. ഇതിനിടെ ഷാജിയെ സംരക്ഷിച്ചും എതിർത്തും ഇരുവിഭാഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിൽ കൂട്ടയടിയുമായി. ഇഞ്ചി കൃഷി ചെയ്തുണ്ടാക്കിയ പണമാണ് എന്നു ഒരു വിഭാഗം വാദിക്കുമ്പോൾ, മടിയിൽ കനമില്ലെന്നും ധൈര്യമുണ്ടെങ്കിൽ പിടികൂടാനുമാണ് കെ.എം ഷാജി പിൻതുണക്കാരുടെ വാദം.

കെ എം ഷാജി എം.എൽ..എയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന വിജിലൻസ് പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ വിജിലൻസിന്റെ സ്‌പെഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു.

ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.

ഇതിനിടെയാണ് ഷാജി സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്.
തന്റെ വീട്ടിൽ നിന്ന് വിജിലൻസ് സംഘം കണ്ടെടുത്ത പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് വിശദീകരിച്ച് കെ എം ഷാജി എം.എൽ.എ. പാർട്ടി തന്ന പണവും അതിൽ ഉണ്ട്. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായ തുക കൊടുത്തു തീർത്തിരുന്നില്ല. ഇതിനായി നീക്കിവച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഈ പണം വീട്ടിലുണ്ടെന്നറിഞ്ഞ് മനപൂർവ്വം കുടുക്കാനായി വിജിലൻസ് എത്തിയതാണെന്നും ഷാജി പറഞ്ഞു.

ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായാണ് നേരത്തെ വിജിലൻസ് അറിയിച്ചിരുന്നത്.. രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി ആവശ്യപ്പെട്ടെന്നും വിജിലൻസ് നേരത്തെ പറഞ്ഞിരുന്നു.