
സ്വന്തം ലേഖകൻ
പാലാ : മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമവുമായി പാർട്ടിയും കുടുംബാംഗങ്ങളും. കെ.എം മാണിയുടെ അന്ത്യ വിശ്രമകൊള്ളുന്ന പാലാ കത്തീഡ്രൽ പള്ളിയിലാണ് പുഷ്പാർച്ചന നടന്നത്. ഞായറാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ആളുകള് കബറിടത്തിൽ പുഷ്പാർച്ചന നടത്താനായി എത്തിയത്.
പുലർച്ചെ ഏഴു മണി മുതൽ പാർട്ടി പ്രവർത്തകരും ഇവിടെ എത്തി, പുഷ്പാർച്ചന നടത്തിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി കുടുംബാംഗങ്ങൾക്കും , മാതാവും കെ.എം മാണിയുടെ ഭാര്യയുമായ കുട്ടിയയ്ക്കും മറ്റു മക്കൾക്കും ബന്ധുക്കൾക്കും ഒപ്പം എത്തി പാലാ കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനകൾക് ശേഷമാണ് കബറിടത്തിൽ പുഷ്പാർച്ചന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി റോഷി അഗസ്റ്റിൻ , തോമസ് ചാഴികാടൻ എം.പി , സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് , എം.എൽ.എ മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ , അഡ്വ. ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ് എന്നിവരും പാർട്ടി സംസ്ഥാന ജില്ലാ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
കേരള കോൺഗ്രസ് എം നേതൃത്വത്തിൽ ഏപ്രില്‍ പതിനൊന്നിന് കോട്ടയം തിരുനക്കര മൈതാനിയില്‍ കെ.എം മാണി സ്മൃതി സംഗമം നടക്കും. ഏപ്രില്‍ 9 നാണ് കെ.എം മാണിയുടെ ചരമദിനമെങ്കിലും ഈ വര്‍ഷം ഈസ്റ്റര്‍ ആയതിനാലാണ് 11 ലേക്ക് ചടങ്ങ് മാറ്റിയത്. സംസ്ഥാനതലത്തില്‍ ഒരൊറ്റ പരിപാടി സംഘടിപ്പിച്ച് , കെഎം മാണിയുടെ അനുസ്മരണ ചടങ്ങ് അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം). കഴിഞ്ഞ വര്‍ഷം നടത്തിയ അതേ മാതൃകയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.