video
play-sharp-fill
കെ.എം.മാണി യുടെ ഓർമ്മകൾ മരിക്കില്ല: പി.ജെ.ജോസഫ്

കെ.എം.മാണി യുടെ ഓർമ്മകൾ മരിക്കില്ല: പി.ജെ.ജോസഫ്

സ്വന്തം ലേഖകൻ

പാലാ: കഴിഞ്ഞ 53 വർഷം പാലായെ പ്രതിനിധികരിച്ച കെ.എം.മാണി കേരളത്തിലെ പാവപ്പെട്ടവന്റെയും, കൃഷിക്കാരുടെയും കണ്ണീർ ഒപ്പിയ ജനപ്രിയ നേതാവ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

കെ.എം.മാണിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി കബറിടത്തുങ്കൽ പുഷ്പചക്രം സമർപ്പിച്ച് പ്രണാമം അർപ്പിച്ചതിനുശേഷം പാലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമന്വയത്തിന്റെ ഭാഷയും, സഹിഷ്ണുതയുടെ സ്വരവും ഉണ്ടായിരുന്ന കെ.എം.മാണി കേരളത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ സംഭാവനകൾ ചെയ്ത മഹാനായ നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ലയെന്നും പി.ജെ ജോസഫ് കൂട്ടിചേർത്തു.

മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രാഹം മുൻ എംപി, കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാലാ മുൻസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ തുടങ്ങിവരും ചടങ്ങിൽ പങ്കെടുത്തു.