രണ്ട് സീറ്റ് ന്യായമായ ആവശ്യം  : കെ എം. മാണി

രണ്ട് സീറ്റ് ന്യായമായ ആവശ്യം  : കെ എം. മാണി

സ്വന്തം ലേഖകൻ

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട്  സീറ്റ് എന്ന കേരള കോൺഗ്രസ് എമ്മിന്റെ ന്യായമായ  ആവശ്യത്തിൽ പാർട്ടി ഉറച്ചു  നിൽക്കുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി. 

കേരള കോൺഗ്രസിന് ഏത് നിലയിലും അവകാശപ്പെട്ടതാണ്  രണ്ട് സീറ്റ് . അത് പാർട്ടിക്ക് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. രണ്ടു സീറ്റിന് വേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന്  കരുതുന്നില്ലെന്ന്  കെ.എം. മാണി വാർത്താക്കുറിപ്പിൽ പറഞ്ഞു.