ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് വാദം; കെ എം എബ്രഹാമിന്റെ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും; ചോദ്യം ചെയ്യുന്നത് കോടതിയെ ആണ്, ഗൂഢാലോചന തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്‍റെ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോൻ പുത്തൻപുരയ്ക്കലും മറ്റ് രണ്ട് പേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

video
play-sharp-fill

തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം കത്തിൽ പറയുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ നേതൃത്വത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് എബ്രഹാമിന്‍റെ വാദം. കെ എം എബ്രഹാമിന്‍റെ ഈ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് സാധ്യതയുള്ളത്. അതേസമയം, എബ്രഹാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സംശയങ്ങളുമായി പരാതിക്കാരൻ ജോമോൻ രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എം എബ്രഹാം ചോദ്യം ചെയ്യുന്നത് കോടതിയെ ആണെന്നും തന്‍റെതേടക്കമുള്ള ഫോണ്‍ രേഖകള്‍ എങ്ങനെ കെഎം എബ്രഹാം ശേഖരിച്ചുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ചോദിച്ചു. ഗൂഢാലോചന തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ വെല്ലുവിളിച്ചു.