കേരള ലാൻഡ് റവന്യൂ അസോസിയേഷൻ സംസ്ഥാനതല റവന്യൂ ക്യാമ്പ് ‘ഉണർവ്വ് 2023’ ജനുവരി 14,15 തീയതികളിൽ കോട്ടയത്ത്

കേരള ലാൻഡ് റവന്യൂ അസോസിയേഷൻ സംസ്ഥാനതല റവന്യൂ ക്യാമ്പ് ‘ഉണർവ്വ് 2023’ ജനുവരി 14,15 തീയതികളിൽ കോട്ടയത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരള ലാൻഡ് റവന്യൂ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല റവന്യൂ ക്യാമ്പ് ഉണർവ്വ് 2023 ജനുവരി 14, 15 തീയതികളിൽ കോട്ടയം വാഴൂർ അനുഗ്രഹ റിന്യൂവൽ ഓഡിറ്റോറിയത്തിൽ നടക്കും.

ജനുവരി 14ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ് ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കെ എൽ ആർ എസ് എ സംസ്ഥാന പ്രസിഡന്റ് എം.ജി ആന്റണി അധ്യക്ഷനാകും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഗീത നാടക അക്കാദമി മുൻ അംഗം ബേബി ഏറെത്തേൽ ഉദ്ഘാടനം ചെയ്യും.

ജനുവരി 15ന് സമാപന സമ്മേളനം മുൻ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി പങ്കെടുക്കും.

ക്യാമ്പിൽ ജീവിതം എങ്ങനെ സന്തോഷപ്രദമാക്കാം, മരം ചികിത്സാരീതി, യാത്രകൾ എങ്ങനെ ആസ്വാദ്യകരമാക്കാം, വർത്തമാന ഭാരതത്തിൽ ഗാന്ധിയൻ ദർശനത്തിന്റെ പ്രസക്തി, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരൽ, സംഘടനാ പ്രവർത്തനം വ്യക്തിയിൽ നിന്ന് പ്രസ്ഥാനത്തിലേക്ക്, തുടങ്ങിയ വിഷയങ്ങളിൽ മോട്ടിവേഷണൽ ട്രെയിനർ ഷിബു കല്ലറക്കൽ, വനം വന്യജീവി ബോർഡ് മുൻ സംസ്ഥാന മെമ്പർ പി ബിനു, യൂണിവേഴ്സൽ റെക്കോർഡ് ഫോറം ജേതാവ് കോട്ടയം ബാബുരാജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് കോളേജ് പ്രൊഫസർ റോണി കെ ബേബി, കിൻഫ്രാ ഫിലിം വീഡിയോ പാർക്ക്‌ ചെയർമാൻ ജോർജുകുട്ടി അഗസ്തി, കെ എൽ ആർ എസ് വൈസ് പ്രസിഡന്റ് സി എച്ച് അഹമ്മദ് നിസാർ എന്നിവർ ക്ലാസ്സ്‌ നയിക്കും.

കെ എൽ ആർ എസ് എ ജനറൽ സെക്രട്ടറി എം.കെ മനോജ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മാണി, പഞ്ചായത്ത് പ്രസിഡന്റ് വി.പി റജി, അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർ ഗീതാ കുമാരി, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി കെ എം, ദേശീയ അധ്യാപിക അവാർഡ് ജേതാവ് അൻസമ്മ മാത്യു, പ്രശസ്ത എഴുത്തുകാരൻ സബീർ തിരുമല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത രതീഷ്, പാലാ ഡിവൈഎസ്പി ഏജെ തോമസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത , കെ എൽ ആർ എസ് എ സെക്രട്ടറിയേറ്റ് മെമ്പർ എ, എസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും

Tags :