സമ്പൂർണ ലോക്ക് ഡൗൺ ദിവസം മദ്യ വിൽപ്പന: അനധികൃത വിദേശമദ്യവുമായി പൊൻകുന്നത്ത് ഒരാൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പൊൻകുന്നം : വില്പനയ്ക്കായി കരുതിയിരുന്ന അനധികൃത വിദേശ മദ്യവുമായി മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം പുത്തൻപുരക്കൽ ജോർജ്ജ്കുട്ടി ജോസഫ് (65) ആണ് പൊൻകുന്നം പൊലീസിന്റെ പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തച്ചപ്പുഴ പള്ളിക്ക് സമീപത്ത് രാവിലെ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജീവ്‌, എസ്ഐ രാജേഷ്, തോംസൺ, ശ്രീജിത്ത്, ഷഫീക്ക് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.