
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്. 2% വില വര്‍ധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വര്‍ധനവുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.
മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ്‌നികുതി ഒഴിവാക്കിയതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വര്‍ദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യത്തിനു വില കൂടിയത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 % വര്‍ധനയാണു സര്‍ക്കാര്‍ വരുത്തിയത്. ഒരു കുപ്പി മദ്യത്തിനു 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിനു ലഭിക്കുന്ന തരത്തിലായിരുന്നു വര്‍ധന. 4 രൂപ മദ്യക്കമ്പനികള്‍ക്കും ഒരു രൂപ ബവ്‌റിജസ് കോര്‍പറേഷനും.