video
play-sharp-fill
കൊറോണ ലോട്ടറിയെയും കടന്നാക്രമിച്ചു: സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ ഇടിവ്: ലോട്ടറി ഏജന്റുമാരെ പട്ടിണിയിലാക്കി  മാർച്ച് 31 വരെ ലോട്ടറിയ്ക്ക് നിരോധനം

കൊറോണ ലോട്ടറിയെയും കടന്നാക്രമിച്ചു: സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ ഇടിവ്: ലോട്ടറി ഏജന്റുമാരെ പട്ടിണിയിലാക്കി മാർച്ച് 31 വരെ ലോട്ടറിയ്ക്ക് നിരോധനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം :സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി. നാളെ മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി. കൊറോണ വൈറസ് വ്യാപകം തടയുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വിൽപ്പനയോടൊപ്പം ലോട്ടറി നറുക്കെടുപ്പും നാളെ മുതൽ ഈ മാസം 31 വരെ നിർത്തിവച്ചിട്ടുണ്ട്.

 

ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. നാളെ മുതൽ 31 വരെ മാറ്റിവച്ച നറുക്കെടുപ്പുകൾ ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ പതിനാല് വരെ നടത്താനാണ് തീരുമാനം. നിരത്തുകളിൽ ആളില്ലാത്തത് ലോട്ടറി വിൽപ്പനയെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.ലോട്ടറി വിൽപ്പനക്കാരുടെ ആരോഗ്യം കൂടികണക്കിലെടുത്താണ് സർക്കാരിന്റെ നിരോധനം ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group