കുത്തി വയ്ക്കുമ്പോൾ ബ്ലൗസ് സാരി വച്ചു മറയ്ക്കും മനുഷ്യന്മാരെ..! മോദി വാക്‌സിനെടുത്താൽ ആഹ..! ടീച്ചറമ്മയെടുത്താൽ ഓഹോ; ടീച്ചറമ്മ വാക്‌സിനെടുത്ത ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം: ട്രോളൻമാർക്ക് തക്ക മറുപടിയുമായി കെ.കെ ശൈലജ ടീച്ചർ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിനെ കടന്നാക്രമിക്കാനുള്ള എല്ലാ വഴിയും തിരയുകയാണ് യു.ഡി.എഫും ബി.ജെ.പിയും. മോദി വാക്‌സിൻ എടുത്തതിനു സമാനമായ രീതിയിൽ സംസ്ഥാന ആരോഗ്യമന്ത്രിയും കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ എടുക്കുന്നതിനു വേണ്ടിയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാക്‌സിൻ സ്വീകരിച്ചത് എന്നു വരെയാണ് ഉയർന്ന വിമർശനം.

ഈ വിമർശനത്തിന് എല്ലാ മറുപടി പറയുകയാണ് ഇപ്പോൾ കെ.കെ ശൈജല ടീച്ചർ. ആരോഗ്യമന്ത്രി വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, കൈയ്യിലെ വസ്ത്രം നീക്കാതെയാണ് കെകെ ശൈലജ ടീച്ചർ വാക്‌സിൻ എടുത്തതെന്ന് സ്ഥാപിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇപ്പോൾ ഈ പരിഹാസങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് മന്ത്രി. കിട്ടിയ അവസരം ആയുധമാക്കി മാറ്റാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ എന്നും ആരോഗ്യമന്ത്രി തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നു.

ടീച്ചറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ:
‘ഞാൻ കോവിഡ് വാക്‌സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.

ബ്‌ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്‌സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്‌സിൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ.’