‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’, നിയമസഭയിലെ തന്‍റെ പരാമർശം കെ.ടി. ജലീലിനെതിരെ എന്ന രീതിയിൽ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ

Spread the love

കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമർശം കെ.ടി. ജലീലിനെതിരെ എന്ന രീതിയിൽ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. മുൻ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പരാമർശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

video
play-sharp-fill

ജലീലിന് ചോദ്യം ചോദിക്കാൻ അനുവദിച്ച് സീറ്റിൽ ഇരിക്കവെ ‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതം ശൈലജ നടത്തിയത്. ഇത് മൈക്കിലൂടെ സഭാംഗങ്ങൾ കേൾക്കുകയും ചെയ്തു. ശൈലജയുടെ ഈ പരാമർശം ജലീലിനെതിരെയാണെന്ന തരത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തി‍യത്.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ.ടി. ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.